കൊല്ലപ്പെട്ടവരുടെ കൈയിലെ വാൾ ഉത്രാടക്കൊല വെട്ടാന്‍ കരുതിയതോ?; അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ. മുരളീധരൻ എം പി

Jaihind News Bureau
Wednesday, September 2, 2020

 

കണ്ണൂർ: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കണ്ടാൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ. മുരളീധരൻ എം പി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണ് കൊലയിലെത്തിച്ചത്. അടൂർ പ്രകാശിന് എതിരായ ആരോപണം തെളിയിക്കാൻ മന്ത്രി  ഇ.പി ജയരാജന്‍ തയ്യാറാകണം. അല്ലെങ്കിൽ രാജിവെക്കണം. കോടതിയുടെ മേൽനോട്ടത്തിലോ സി ബി ഐ അന്വേഷണമോ വേണം. റൂറൽ എസ്പി കോടിയേരിയുടെ സ്വന്തക്കാരനാണ്. കൊല്ലപ്പട്ടവരുടെ കൈയ്യിലുണ്ടായിരുന്ന വാൾ ഉത്രാട കൊല വെട്ടാൻ കരുതിയതാണോ എന്നും മുരളീധരൻ എം പി കണ്ണൂരിൽ ചോദിച്ചു.

teevandi enkile ennodu para