പുനഃസംഘടനയില്‍ തെളിഞ്ഞത് ജനകീയമുഖം ; മികച്ച പട്ടികയെന്ന് കെ.മുരളീധരന്‍

Jaihind Webdesk
Sunday, August 29, 2021

തിരുവനന്തപുരം : ഡിസിസി പുനഃസംഘടനയില്‍ ജനകീയമുഖം കൈവരിക്കാന്‍ കോണ്‍ഗ്രസിനായെന്ന് കോണ്‍ഗ്രസ് പ്രചാരണസമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എം.പി. മുന്‍പില്ലാത്തവിധം ചര്‍ച്ചകള്‍ നടന്നു. ന്യൂനതകളുണ്ടെങ്കിൽ കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണഗതിയിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമുണ്ടായില്ല. 14 ഡിസിസി അധ്യക്ഷന്മാരും യോഗ്യരാണ്. കെപിസിസി അധ്യക്ഷൻ നിരന്തരം ബന്ധപ്പെട്ടു. മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി. എല്ലാവർക്കും സ്വീകാര്യമായ ഫോർമുലയാണ് നടപ്പാക്കിയത്. വരുന്ന തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പരമപ്രധാനമായ വിഷയമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.