രാഹുല്‍ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം : പ്രചാരണത്തിന് ആവേശം പകരാന്‍ കെ മുരളീധരന്‍ ദുബായില്‍

Jaihind Webdesk
Friday, January 4, 2019

Muraleedharan-Dubai

ദുബായ് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ട, പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കെ പി സി സി പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എം.എല്‍ എ അല്‍പ്പം മുമ്പ് ദുബായിലെത്തി. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ കെ മുരളീധരന് സ്വീകരണം നല്‍കി. യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ, ഇന്‍കാസിന്റെ ദക്ഷിണ മേഖലാ കണ്‍വന്‍ഷന്‍ ഇന്ന് ( വെളളി) വൈകിട്ട് ആറരയ്ക്ക് ഷാര്‍ജ റയാന്‍ ഹോട്ടലില്‍ കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ പ്രവര്‍ത്തകരും ഭാരവാഹികളും യോഗത്തില്‍ സംബന്ധിക്കും. കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍, തൃശൂര്‍ ഡി സി സി പ്രസിഡണ്ട് ടി എന്‍ പ്രതാപന്‍, ഷാഫി പറമ്പില്‍ എം എല്‍ എ എന്നിവരും ഇതുമായി ബന്ധപ്പെട്ട് യുഎഇയിലുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ കൂടി യുഎഇയിലെത്തും.

teevandi enkile ennodu para