വട്ടിയൂര്‍ക്കാവിന്റെ കെ. മോഹന്‍കുമാര്‍; സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം

Jaihind Webdesk
Saturday, September 28, 2019

സമസ്ത മേഖലകളിലും മികവ് തെളിയിച്ച് വ്യക്തിയാണ് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാര്‍. അഭിഭാഷകന്‍, ജനപ്രതിനിധി, മൂല്യബോധമുള്ള പൊതുപ്രവര്‍ത്തകന്‍ എന്നി നിലകളില്‍ മോഹന്‍കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തലസ്ഥാന നഗര വികസനത്തിന് മോഹന്‍കുമാര്‍ ഏറെ പങ്ക് വഹിച്ചു.
2019 സെപ്തംബര്‍ 27- വരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം. കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളുടെ ചുമതല വഹിച്ചു. കോട്ടയം, തൃശൂര്‍, കണ്ണൂര്‍, വയനാട് ജില്ലകളില്‍ താത്കാലിക ചുമതല ഉണ്ടായിരുന്നു. 2001-06 കാലയളവിലെ തിരുവനന്തപുരം നോര്‍ത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം (വട്ടിയൂര്‍ക്കാവ് ഡിവിഷന്‍), കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍, ജില്ലാ യു.ഡി.എഫ്. ചെയര്‍മാന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍,കെ.എസ്.യു. കന്യാകുളങ്ങര ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ യൂണിറ്റ് പ്രസിഡന്റ്, തിരുവനന്തപുരം സിറ്റി ബ്ലോക്ക് കെ.എസ്.യു. സെക്രട്ടറി, ജില്ലാ കെ.എസ്.യു പ്രസിഡന്റ്, കേരള സര്‍വ്വകലാശാല യുണിയനിലെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനാ ലീഡര്‍, സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി, തിരുവനന്തപുരം കോടതികളില്‍ അഭിഭാഷകന്‍, ജില്ലാ സേവാദള്‍ ചെയര്‍മാന്‍,നെടുമങ്ങാട് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ കെ.പി.സി.സി. നിയോഗിച്ച നിരവധി ഉപസമിതികളുടെ അദ്ധ്യക്ഷന്‍,ഡി.സി.സി. അദ്ധ്യക്ഷന്‍ (രണ്ടുതവണ)ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളില്‍ പങ്കാളികളായ കേരളീയരുടെ സ്മരണകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് വേണ്ട് ‘സ്വാതന്ത്ര്യസമര സ്മൃതി ഭവന്‍’ എന്ന പേരില്‍ കോണ്‍ഗ്രസ് ആസ്ഥാനം പണിതുയര്‍ത്തി.

ഡി.സി.സി.യുടെ നേതൃത്വത്തില്‍ ഇദംപ്രഥമമായ നിരവധി ജീവകാരുണ്യ പരിപാടികള്‍, കോണ്‍ഗ്രസ് ഭാരവാഹികളുടെ മരണാനന്തര ചടങ്ങുകള്‍ക്ക് സഹായവിഹിതം ഉറപ്പാക്കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. ചികിത്സാ വിഹിതം നല്‍കാന്‍ ആരോഗ്യനിധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന സന്താനങ്ങളുടെ പ്രോത്സാഹനത്തിനായി വിദ്യാനിധി പദ്ധതിക്കായി 60 ലക്ഷം രൂപ സ്ഥിരനിക്ഷേപം ആരംഭിച്ചു. മികച്ച ഡി.സി.സി. അദ്ധ്യക്ഷനെന്ന അംഗീകാരം നേടിയെടുത്തു.

ഗവണ്‍മെന്റ് ആര്‍ട്സ് കോളേജ്, തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ്, കാര്യവട്ടം, ലോ അക്കാദമി ലോ കോളേജ്, ലൊയോളാ കോളേജ്, ശ്രീകാര്യം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.പൊളിറ്റിക്കല്‍ സയന്‍സിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം. Electoral Performance of Congress Patry since 1957 എന്ന പഠനപ്രബന്ധത്തിന് കേരള സര്‍വ്വകലാശാലയില്‍ നിന്ന് 2019-ല്‍ പി.എച്ച്.ഡി.ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘പൗരനും ഭരണഘടനയും’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പതിനൊന്നാം കേരള നിയമസഭാംഗമെന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം എ.കെ. ആന്റണി ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച തലസ്ഥാന വികസന പദ്ധതിയ്ക്ക് വേണ്ടി ശക്തമായ സമര്‍ദമാണ് മോഹന്‍ കുമാര്‍ നടത്തിയത്.  ഹൈക്കോടതി ബഞ്ച്, വിമാനത്താവള വികസനം, ശുദ്ധജലക്ഷാമം പരിഹരിക്കല്‍, കരമന, കിള്ളിയാറുകളുടെ സംരക്ഷണവും സൗന്ദര്യവത്കരണം, റോഡുകളുടെ വികസനവും ട്രാഫിക് കുരുക്കില്‍ നിന്ന് മോചനവും, നഗരപ്പഴമ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവത്കരണം, ദളിത് നവോത്ഥാനം, വയോജനങ്ങളുടെയും പെന്‍ഷന്‍കാരുടെയും വിമുക്തഭടന്മാരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വേറിട്ട ഇടപെടലുകളും കെ.മോഹന്‍കുമാര്‍ നടത്തിയിട്ടുണ്ട്.. കുടപ്പനക്കുന്നിലെ കളകടറേറ്റ് സമുച്ചയം പുര്‍ത്തിയാക്കിയതും കെ.മോഹന്‍കുമാര്‍ എം.എല്‍ എ ആയിരികെ നടത്തിയ പരിശ്രമക്കളുടെ ഭാഗമായാണ്