ഓര്‍മയില്‍ ഒരേയൊരു ലീഡര്‍…

Jaihind Webdesk
Friday, July 5, 2019

ലീഡർ കെ കരുണാകരന്‍റെ 101ആം ജന്മവാർഷികമാണ് ഇന്ന്. ലീഡർ ചരിത്രത്തിലേക്ക് നടന്നു നീങ്ങിയെങ്കിലും അദ്ദേഹത്തിന്‍റെ ഓർമകൾ മായിക്കാൻ കാലത്തിന് പോലും കഴിയില്ല. കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹത്തിന്‍റെ സംഭാവനകൾ ചരിത്രത്തിൽ അടയാളപ്പെടുത്തിയതാണ്. കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ ഇന്നത്തെ വളർച്ചയ്ക്ക് ലീഡറുടെ വിയർപ്പു തുളളികളും ക്രാന്തദർശിയായ അദ്ദേഹത്തിന്‍റെ വീക്ഷണങ്ങളും സംഘടനാ പാഠവവുമാണ് കരുത്തേകിയത്. ആദരിക്കാം ഓർമ്മിക്കാം നമുക്ക് ലീഡറെ ഈ ജന്മദിനത്തിൽ…

ചിത്രകലയിൽ പുതിയ വരകൾ കോറിയിട്ടുകൊണ്ടായിരുന്നു കെ കരുണാകരൻ തൃശൂരിൽ എത്തുന്നത്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതവും പ്രവർത്തനവുമായിരുന്നു. കേരളരാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും കണ്ടത്. തൊഴിലാളി പ്രസ്ഥാനത്തിലൂടെ കടന്ന് വന്ന് കേരളത്തിന രാഷ്ട്രീയ ഭൂപടത്തിൽ ഇതിഹാസ തുല്യമായ പ്രവർത്തനമായിരുന്ന#ു ലീഡർ കാഴ്ചവച്ചത്. രാഷ്ട്രീയ തത്രഞ്ജതയിൽ ആരെയും കടത്തിവെട്ടുന്ന അദ്ദേഹത്തിന്റെ ശൈലി എന്നും രാഷ്ട്രീയ വിദ്യാർത്തികൾക്ക് ഒരു പാഠപുസ്തകമാണ് അതേസമയം തന്നെ ഏറ്റവും വിമർശനങ്ങൾ ഏറ്റുവാങ്ങിയ നേതാവ് കൂടി ആയിരുന്നു കെ കരുണാകരൻ. ആ കണ്ണ് ഇറക്കിയുള്ള ചിരികളും ആനോട്ടവും ഭാവവും ഇന്നും കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ നിറഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് കേരളത്തിന്റെ വികസനത്തിൽ കെ കരുണാകരന്റെ സംഭാവന മറ്റ് ഒരു ഭരണാധികാരിക്കും അവകാശപ്പെടാൻ കഴിയില്ല നാല് തവണ മുഖ്യമന്ത്രിയായ കെ കരുണാകരന്റെ പ്രവർത്തനത്തിന്റെ അടയാളമായും നിറഞ്ഞ് നിൽക്കുന്നത്. കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം ആയാലും, ജവഹർലാൽ നെഹ്‌റു അന്തരാഷട്ര സ്റ്റേഡിയം ഗ്രോസറി പാലം, തുടങ്ങിയ നിരവധി സംരഭങ്ങൾ കൊണ്ടു വന്നതും നടപ്പാക്കിയതും കെ കരുണാകരന്റെ ഭരണകാലത്തായിരുന്നു എന്നത് കോൺഗ്രസിനും അഭിമാനം നൽകുന്നവയാണ്. വിശേഷണങ്ങൾ ഒത്തിരി ചാർത്തി നൽകാൻ ഉണ്ട് പ്രിയപ്പെട്ട ലീഡർക്ക്. സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഇന്നും എന്നും ലീഡർ ഒരു അഭിമാനമാണ്.
ലീഡർ ഇപ്പോൾ നമ്മോടൊപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ പ്രവർത്തനങ്ങൾ നല്ല ഓർമ്മയായി എന്നും കേരളം സ്മരിക്കും.

https://youtu.be/_XzjQjJxjkw