ലീഡർ പകരക്കാരനില്ലാത്ത അമരക്കാരനെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, July 5, 2019

101ആം ജന്മവാര്‍ഷികത്തില്‍ ലീഡറെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം ഉണ്ട് എന്ന് വിശ്വസിച്ച മനുഷ്യനായിരുന്നു ലീഡർ കെ. കരുണാകരൻ എന്നും എല്ലാവഴികളും അടഞ്ഞെന്നു എല്ലാവർക്കും തോന്നുമ്പോൾ പുതിയ വഴി വെട്ടിയുണ്ടാക്കുകയാണ് ലീഡർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

എല്ലാപ്രശ്നങ്ങൾക്കും ഉത്തരം ഉണ്ട് എന്ന് വിശ്വസിച്ച മനുഷ്യനായിരുന്നു ലീഡർ കെ. കരുണാകരൻ. എല്ലാവഴികളും അടഞ്ഞെന്നു എല്ലാവർക്കും തോന്നുമ്പോൾ പുതിയ വഴി വെട്ടിയുണ്ടാക്കുകയാണ് അദ്ദേഹം ചെയ്തത്. കൊച്ചി വിമാനത്താവളം അടക്കമുള്ളവ ലീഡർ വെട്ടിയ വഴിയിലൂടെ പറന്നുയർന്ന കേരളത്തിന്‍റെ വികസനമായിരുന്നു. പകരക്കാരനില്ലാത്ത ആ അമരക്കാരൻ ജീവിച്ചിരുന്നങ്കിൽ നൂറ്റിയൊന്ന് വയസ് തികയുമായിരുന്നു. പുതിയ കേരളത്തിന്‍റെ ശില്പിയായ മഹാനേതാവിന്‍റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.
#LeaderKKarunakaran