എല്ലാ തലമുറയിലേയും രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയായ നേതാവാണ് കെ കരുണാകരനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Friday, July 5, 2019

എല്ലാ തലമുറയിലേയും രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയായ നേതാവാണ് കെ കരുണാകരനെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
മുൻ മുഖ്യമന്ത്രി കരുണാകരന്‍റെ 101 ആം ജന്മവാർഷിക ആഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഡർ കെ കരുണാകരന്‍റെ 101ആം ജന്മവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയിലും സംസ്ഥാന വ്യാപകമായും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. പകരം വയ്ക്കാൻ ഇല്ലാത്ത നേതാവാണ് കെ കരുണാകരനെന്ന് ചടങ്ങുകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ച് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ ജനാധ്യപത്യ മതേതര തത്വങ്ങളിൽ ഉറച്ചു നിന്ന നേതാവായിരുന്നു അദ്ദേഹമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ഓർമിച്ചു.

തിരുവനന്തപുരം മ്യൂസിയം ജങ്ഷനിലെ കെ കരുണാകരൻ പ്രതിമയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പുഷ്പാർച്ചനയും നടത്തി. കെ പി സി സി ആസ്ഥാനത്തും അനുസ്മരണ സമ്മേളനം ചേർന്നു. കെ കരുണാകരന്റെ രേഖാ ചിത്രത്തിൽ കോൺഗ്രസ് നേതാക്കൾ പുഷ്പാർച്ചന നടത്തി.

തലസ്ഥാനത്ത് നടന്ന ജന്മദിനാഘോഷങ്ങളിൽ വി എസ് ശിവകുമാർ എം എൽ എ, മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള , ഡി സി സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പാലോട് രവി, ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

https://youtu.be/K_7s16oWueQ