കോന്നി എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ തിരിമറി നടത്തി : ജ്യോതികുമാർ ചാമക്കാല

Jaihind News Bureau
Saturday, October 19, 2019

കോന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാറിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. 2003ൽ നടന്ന ബി.എ ഇക്കണോമിക്‌സ് ഫൈനൽ പരീക്ഷയിൽ കെ.യു ജനീഷ് കുമാർ തിരിമറി നടത്തിയെന്നും എം.ജി യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ ഡീബാർ ചെയ്തുവെന്നും ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. എം. ജി യൂണിവേഴ്‌സിറ്റിയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ ഇതിന്‍റെ തുടർച്ചയാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.