മാവോയിസ്റ്റ് ബന്ധം : പന്തീരാങ്കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Jaihind News Bureau
Wednesday, November 6, 2019

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധിപറയും. ഇരു വിഭാഗത്തിന്‍റെയും വാദം കേട്ട ശേഷമാണ് തീരുമാനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് അപേക്ഷ സമർപ്പിച്ചിട്ടില്ല. അതേസമയം ഒളിവിൽ പോയ ബാക്കി പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.