അലൻ, താഹ എന്നിവരുടെ റിമാന്‍റ് കാലാവധി നീട്ടി; കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞു

Jaihind News Bureau
Monday, November 18, 2019

കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിലെ മൂന്നാമനെ പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെയാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്കെതിരെ പെരിന്തൽമണ്ണയിലും കേസുണ്ട്.

അതിനിടെ,  മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ യു എ പി എ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരുടെ റിമാന്‍റ് കാലാവധി നീട്ടി. ഈ മാസം 30 വരെയാണ് കാലാവധി നീട്ടിയത്.ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.