യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിൻ തലപ്പാടി അന്തരിച്ചു

webdesk
Wednesday, December 5, 2018

Jobin-Thalappady-Obit

കോട്ടയം : യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിൻ തലപ്പാടി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.

കോട്ടയം സി എം എസ് കോളേജിലെ കെ എസ് യു നേതാവായി രാഷ്ട്രീയത്തില്‍ സജീവമായ ജോബിന്‍ കെ എസ് യു മുന്‍ ജില്ലാ സെക്രട്ടറിയും പിന്നീട് യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്നു.

ജോബിന്‍റെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു.