പിജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് അന്തരിച്ചു

Jaihind News Bureau
Friday, November 20, 2020

കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് (34)അന്തരിച്ചു. ഇന്നുച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്‌.