തിരുവനന്തപുരം: ജയ്ഹിന്ദ് ടിവി ക്യാമറാമാന്‍ ജയചന്ദ്രന്‍ കല്ലിയൂരിനെ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളും അനുസ്മരിച്ചു.
കേസരി മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജയ് ഹിന്ദ് ടിവി മാനേജിംഗ് ഡയറക്ടര്‍ ബി എസ് ഷിജു അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു, സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, ജയ്ഹിന്ദ് ടിവി ന്യൂസ് ഇൻ ചാർജ് മാത്യു സി ആര്‍, ജില്ലാ പ്രസിഡന്‍റ് സാനു ജോര്‍ജ് തോമസ് സെക്രട്ടറി അനുപമ ജി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.