ക്ലാസ് വേണ്ടത് സ്റ്റാഫിനല്ല, മന്ത്രിമാർക്കും സി.പി.എം നേതാക്കൾക്കുമെന്ന് ജെയ്സൺ ജോസഫ്

Jaihind News Bureau
Monday, July 20, 2020

 

കൊച്ചി : സർക്കാരിന്‍റെ മുഖം രക്ഷിക്കാൻ മന്ത്രിമാരുടെ സ്റ്റാഫിന്‍റെ യോഗം വിളിച്ചുചേർത്തതിനെ പരിഹസിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ്. മന്ത്രിമാരുടെ സ്റ്റാഫിനല്ല, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സി.പി.എം ഉന്നത നേതാക്കന്മാർക്കുമാണ് ക്ലാസ് ആവശ്യമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇവരുടെ കുടുംബാംഗങ്ങളുടെ കൂടി യോഗം വിളിച്ച് സീതാറാം യെച്ചൂരിയെക്കൊണ്ട് സ്റ്റഡി ക്ലാസ് എടുപ്പിക്കുകയാണ് അഭികാമ്യമെന്നും ജെയ്സൺ ജോസഫ് പരിഹസിച്ചു. എല്ലാ രംഗത്തും അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയാണ് പിണറായി സർക്കാർ. ഭരണത്തിന്‍റെ അവസാന വർഷത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണ കള്ളക്കടത്തിന്‍റെ റിമോട്ട് കേന്ദ്രമാക്കാന്‍ അവസരം നൽകിയ പിണറായി വിജയൻ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന സ്ഥാനം ഉറപ്പാക്കിയെന്നും ജയ്സൺ ജോസഫ് പറഞ്ഞു.