മുഖ്യമന്ത്രിക്ക് ധിക്കാരം മാത്രമെന്ന് മുല്ലപ്പള്ളി; ജനമഹാ യാത്ര മൂന്നാം ദിനം കണ്ണൂര്‍ ജില്ലയില്‍

Jaihind Webdesk
Tuesday, February 5, 2019

Mullappally-Janamahayatra-Sreekandapuram

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രയുടെ മൂന്നാം ദിനത്തിലെ പര്യടനം ആരംഭിച്ചു. മലയോര മേഖലയിലെ കോൺഗ്രസ്സിന്‍റെ  ശക്തികേന്ദ്രമായ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ശ്രീകണ്ഠാപുരത്ത് നിന്നാണ് ജാഥയുടെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. രണ്ട് ലക്ഷം രൂപ വരെയുളള കാർഷിക കടം സംസ്ഥാന സർക്കാർ എഴുതി തള്ളണമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു

മലയോര കർഷകരുടെ മണ്ണായ ശ്രീകണ്ഠാപുരത്ത് നിന്നാണ് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനഹിതയാത്രയുടെ മൂന്നാം ദിനത്തിലെ പര്യടനം ആരംഭിച്ചത്.ശ്രീകണ്ഠാപുരത്ത് എത്തിയ ജാഥനായകനെ കെ.സി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

സ്വീകരണ പൊതുയോഗം കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങളും മലയോര ജനത നേരിടുന്ന പ്രശ്നങ്ങളും അക്കമിട്ട് നിരത്തിയായിരുന്നു ജാഥാനായകൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസംഗം. കേരളത്തിലെ കർഷകർക്ക് ആശ്വാസം ലഭിക്കാനായി രണ്ട് ലക്ഷം രൂപ വരെയുള കാർഷിക കടം സംസ്ഥാന സർക്കാർ എഴുതിതള്ളാൻ തയ്യാറാവണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കർഷകർക്ക് ഒപ്പമാണ് സംസ്ഥാന സർക്കാരെങ്കിൽ ഇത് എത്രയും വേഗം നടപ്പിലാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

സിപിഎം ചില കാര്യങ്ങളിൽ മോഡി അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. മോഡിയുമായി കൈകോർത്ത് പിടിച്ചാണ് പിണറായി വിജയൻ മുന്നോട്ട് പോകുന്നത്. അതിന് സി പി എം കനത്ത വില നൽകേണ്ടി വരും. കേന്ദ്ര സർക്കാരിന് എതിരായ വിധിയെഴുത്താവും രാജ്യമെങ്ങും അടുത്ത തെരഞ്ഞെടുപ്പിൽ ഉണ്ടാകുക.

ആയിരം ദിവസം പൂർത്തിയാക്കുന്ന പിണറായി സർക്കാർ കേന്ദ്രത്തിലെ മോഡി സർക്കാരുമായി സാമ്യതയുണ്ട്. ധിക്കാരം മാത്രമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

കെ പി സി സി യുടെ വിവിധ നേതാക്കൾ സ്വീകരണ പൊതുയോഗത്തിൽ സംസാരിച്ചു.നൂറു കണക്കിനാളുകൾ സ്വീകരണ പൊതുയോഗത്തിൽ സംസാരിച്ചു.

.