ജനമഹായാത്ര പര്യടനം തുടരുന്നു; സമാനതകളില്ലാത്ത സ്വീകരണമൊരുക്കി കോഴിക്കോട്

Jaihind Webdesk
Thursday, February 7, 2019

Janamahayathra

കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു. രാവിലെ മുക്കത്ത് നിന്നാരംഭിച്ച ജനമഹായാത്ര  അഞ്ച് കേന്ദ്രങ്ങളിലൊരുക്കിയ സ്വീകരണമാണ് ആദ്യ ദിവസം ഏറ്റുവാങ്ങിയത്.

സമാനതകളില്ലാത്ത സ്വീകരണമൊരുക്കിയാണ് സാമൂതിരിയുടെ നാട് ജനമഹായാത്രയെ സ്വീകരിച്ചത്. രാവിലെ താമരശ്ശേരിയിൽ വെച്ച് ജനമഹായാത്രയെ കോഴിക്കോട് ജില്ലാ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചു.

പ്രളയാനന്തരം കൃഷിനശിച്ച കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പിണറായി വിജയൻ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിൽ ആറ് കേന്ദ്രങ്ങളിലാണ് ആദ്യദിനം  യാത്ര സ്വീകരണം ഏറ്റുവാങ്ങിയത്. ജനമഹായാത്ര രണ്ടാം ദിനവും ജില്ലയിൽ പര്യടനം തുടരും