കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം എംഎല്‍എയ്ക്ക് സ്വീകരണമൊരുക്കി ജമാഅത്ത് കമ്മിറ്റി ; പ്രതിഷേധവുമായി വിശ്വാസികള്‍

Jaihind Webdesk
Monday, May 24, 2021

 

തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മുസ്ലീം ജമാഅത്ത് കമ്മിറ്റി എംഎല്‍എയ്ക്ക് സ്വീകരണമൊരുക്കിയത് വിവാദത്തില്‍. വര്‍ക്കല ഇടവ മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തിലാണ് സ്ഥലം എംഎല്‍എ വി.ജോയിക്ക് സ്വീകരണം നല്‍കിയത്.

തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടെ നടന്ന ചടങ്ങിനെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്. ആരാധനയ്ക്കായി പോലും തുറക്കാതിരുന്ന പള്ളി സ്വീകരണത്തിന് വേണ്ടി തുറന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് വിശ്വാസികള്‍ പറയുന്നു. എംഎല്‍എയ്ക്കായി പള്ളിയെ രാഷ്ട്രീയവല്‍ക്കരിച്ചെന്നും വിമര്‍ശനം.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം മറികടന്നാണ് പള്ളിക്കുള്ളില്‍ ചടങ്ങ് സംഘടിപ്പിച്ചത്. പുരോഹിതരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ചായിരുന്നു ആഘോഷം. പള്ളിയെ രാഷ്ട്രീയവല്‍കരിച്ചത് കടുത്തവഞ്ചനയാണെന്നും തെറ്റായ പ്രവൃത്തിയെ ന്യായീകരിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും വിശ്വാസികള്‍ പറയുന്നു.