പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Jaihind Webdesk
Sunday, March 3, 2019

Masood-Azhar

ജെയ്ഷ് ഇ മുഹമ്മദ് തലവനും തീവ്രവാദിയുമായ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടതായി സൂചന. ഇത് സംബന്ധിച്ച് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പുല്‍വാമ ആക്രമണത്തിന്‍റെ മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ മസൂദ് അസ്ഹറിന് ഗുരുതര പരിക്കേറ്റിരുന്നു എന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പുല്‍വാമ ആക്രമണത്തിന്‍റെ സൂത്രധാരന്‍ മസൂദ് ആയിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം റാഞ്ചിയതിന് നേതൃത്വം നല്‍കിയതും മസൂദ് അസ്ഹര്‍ ആയിരുന്നു.  തീവ്രവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്‍റെ സ്ഥാപക നേതാവാണ് മസൂദ് അസ്ഹര്‍. പാക് അധിനിവേശ കശ്മീര്‍ കേന്ദ്രീകരിച്ചാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം.

മസൂദ് അഹ്സറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നേരത്തെ യു.എന്നില്‍ ഉന്നയിച്ചിരുന്നു. പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ യു.എന്നില്‍ ഇതേ ആവശ്യവുമായി ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തി.