JAIHIND NEWS IMPACT : അടച്ചുപൂട്ടിയ അന്വേഷണ കൗണ്ടർ KSRTC വീണ്ടും തുറന്നു

Jaihind Webdesk
Wednesday, February 6, 2019

KSRTC-Kottayam-stand

കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ അടച്ചുപൂട്ടിയ അന്വേഷണ കൗണ്ടർ വീണ്ടും തുറന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് സംബന്ധിച്ച് ജയ്ഹിന്ദ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ജീവനക്കാരില്ലാത്തതിനെ തുടർന്നാണ് കൗണ്ടർ നിർത്തലാക്കിയത് എന്നാണ് അധികൃതർ നൽകിയ വിശദീകരണം. ജയ്ഹിന്ദ് ഇംപാക്ട്.

ജീവനക്കാരില്ല എന്ന കാരണം പറഞ്ഞാണ് കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ അന്വേഷണ കൗണ്ടർ അധികൃതർ അടച്ചുപൂട്ടിയത്. ഇതുമൂലം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. സംസ്ഥാനത്തെ തന്നെ പ്രധാന ഡിപ്പോകളിൽ ഒന്നായ കോട്ടയത്തെ അന്വേഷണ കൗണ്ടർ അടച്ചുപൂട്ടിയത് സംബന്ധിച്ച് ജയ്ഹിന്ദ് ന്യൂസ് വാർത്ത നൽകിയിരുന്നു.

ഇതിനെത്തുടർന്ന് അന്വേഷണ കൗണ്ടർ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു. നിരവധി ഷെഡ്യൂളുകളാണ് ഡിപ്പോയിൽ ദിവസവും മുടങ്ങുന്നത്. 138 കണ്ടക്ടർമാരെ നിയമിച്ചതിൽ 48 പേർ മാത്രമാണ് ജോലിക്കെത്തിയത്. ഇവിടങ്ങളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി ഏറ്റുമാനൂർ സബ് ഡിപ്പോയും കെഎസ്ആർടിസി അടച്ചു പൂട്ടി. ഇവിടെ ശൗചാലയ സൗകര്യം പോലുമില്ലാതെ വിഷമിക്കുകയാണ് യാത്രക്കാർ. താൽക്കാലികമായാണ് സബ് ഡിപ്പോ അടച്ചുപൂട്ടിയതെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്.