സിപിഐയ്ക്കു അധികാരം കൈമാറാനായി സിപിഎം പ്രതിനിധിയായ കൊല്ലം മേയർ ഇന്ന് രാജിവെയ്ക്കും; വീണുകിട്ടിയ മേയർ സ്ഥാനത്തെച്ചൊല്ലി സിപിഐയിൽ ആഭ്യന്തര കലഹം

Jaihind News Bureau
Wednesday, November 20, 2019

ഇടതുമുന്നണിയിലെ ധാരണപ്രകാരം സിപിഐയ്ക്കു അധികാരം കൈമാറാനായി സിപിഎം പ്രതിനിധിയായ കൊല്ലം മേയർ വി.രാജേന്ദ്രബാബു ഇന്ന് രാജിവെയ്ക്കും. വൈകുന്നേരം 5 മണിക്ക് കോർപ്പറേഷൻ സെക്രട്ടറിയ്ക് രാജി സമർപി ക്കുമെന്ന് മേയർ കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ വിഭാഗിയതയും ചേരിപ്പോരും ആഞ്ഞടിക്കുന്ന സിപിഐ കൊല്ലം ജില്ലാ ഘടകത്തിൽ മേയർ സ്ഥാനത്തിനായി പാർട്ടിയിലെ വിവിധ ചേരികൾ കലാപക്കൊടി ഉയർത്തുകയാണ്

കൊല്ലം കോർപ്പറേഷൻ കൗൺസിലിൽ 26 അംഗങ്ങളുള്ള സിപിഎമ്മിന്‍റെ പ്രതിനിധിയായ വി .രാജേന്ദ്രബാബു നാലുവർഷം പൂർത്തിയാക്കിയ തോടെയാണ് ഇടതു മുന്നണി ധാരണപ്രകാരം മേയർ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് .ഇതോടെ സിപിഐ ൽ മേയർ സ്ഥാനത്തിനുള്ള കാലാപക്കൊടി ഉയർന്നുകഴിഞ്ഞു .വിഭാഗീയതയും ചേരിതിരിവുംഏറെനാളായി സി പി ഐ കൊല്ലം ജില്ലാഘടകത്തിൽ ആളിക്കത്തുകയാണ് . മേയർ സ്ഥാനത്തിനായി സി പിഐലെവിവിധ ഗ്രൂപ്പുകൾ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് . കോർപ്പറേഷൻ കൗൺസിലിൽ 11 അംഗങ്ങൾ ആണ് സിപിഐക്ക് ഉള്ളത് . മുൻ മേയർ ഹണീ ബെഞ്ചമിൻ നിലവിലെ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് എൻ മോഹനൻ എന്നിവരാണ് സിപിഐയിൽ മേയർ സ്ഥാനത്തിനായി ചരടുവലി നടത്തുന്നത് . മേയർ സ്ഥാനം വിട്ടു നൽകുന്നതിനു പകരമായി സിപിഐ സിപിഎമ്മിന് ഡെപ്യൂട്ടി മേയർ സ്ഥാനം കൈമാറും . ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഉചിതമായ സ്ഥാനാർത്ഥിയെ ഉടൻ കണ്ടെത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു

ഇടതു ധാരണയിൽ അധികാരകൈമാറ്റം സുഗമമായെങ്കിലും വീണുകിട്ടിയ മേയർ സ്ഥാനം സിപിഐയിൽ ആഭ്യന്തര കലഹം സൃഷ്ടിക്കുകയാണ്.