ലഡാക്കില്‍ ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ഏറ്റുമുട്ടലിലേയ്ക്ക് എത്തിയെന്ന് റിപ്പോര്‍ട്ട്

Jaihind News Bureau
Thursday, September 12, 2019

ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ലഡാക്കിലെ പോൻഗാംഗ് തടാകത്തിനടുത്ത് പരസ്പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് എത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പാൻഗോംഗ് തടാകത്തിന്‍റെ വടക്കൻ തീരത്തായിരുന്നു സംഭവമെന്നും എന്നാൽ ഏറ്റുമുട്ടലിന് മുൻപ് തന്നെ ഇരു സേനാവിഭാഗങ്ങളിലെയും ഉന്നതർ തമ്മിൽ നടന്ന പ്രതിനിധി ചർച്ച ഫലം കണ്ടുവെന്നും ഇതോടെ ഇരുവിഭാഗവും ഏറ്റുമുട്ടലിൽ നിന്നും പൂർണ്ണമായും പിന്മാറിയതായും റിപ്പോർട്ട് ചെയ്യുന്നു