കൊറോണ വൈറസില്‍ ചൈനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘ബുര്‍ജ് ഖലീഫ’യില്‍ ചൈനീസ് പതാക !

Jaihind News Bureau
Monday, February 3, 2020

ദുബായ് : കൊറോണ വൈറസ് ആശങ്കയില്‍ , ചൈനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ദുബായിലെ ബുര്‍ജ് ഖലീഫ വിളക്കണിഞ്ഞു. ചൈനയുടെ ദേശീയ പതാകയുടെ നിറത്തിലാണ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ കെട്ടിടം ഐക്യദാര്‍ഢ്യം അറിയിച്ചത്. ഇപ്രകാരം, ചൈനയ്ക്ക് എല്ലാവിധ പിന്തുണയും പ്രാര്‍ഥനകളും അര്‍പ്പിച്ച്, ബുര്‍ജ് ഖലീഫയില്‍ ചുവപ്പ് വര്‍ണ്ണങ്ങള്‍ തെളിയുകയായിരുന്നു. കണ്ടുനിന്നവര്‍ ആര്‍പ്പുവിളിച്ച് ചൈനയ്ക്ക് പിന്തുണ വിളിച്ചറിയിച്ചു.

ഇതോടൊപ്പം, അബുദാബിയിലെ അഡ്നോക് ആസ്ഥാനം ഉള്‍പ്പെടെയുള്ള യുഎഇയുടെ പ്രധാന അടയാളങ്ങളും ചൈനീസ് ദേശീയ പതാകയുടെ നിറങ്ങളില്‍ കത്തിജ്വലിച്ചു. ഇതിനിടെ, കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ ചൈനയ്ക്ക് കഴിയുമെന്ന് യുഎഇ ആത്മവിശ്വാസം പ്രകടിപ്പിച്ചു.