ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം തിരുവനന്തപുരത്ത്

Jaihind Webdesk
Wednesday, September 5, 2018

കേരളപ്പിറവി ദിനത്തിൽ കേരളത്തിന് ബിസിസിഐയുടെ സമ്മാനം. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കും.

രണ്ടു ടെസ്റ്റുകളും, അഞ്ച് ഏകദിനവും മൂന്നു ട്വന്‍റി-20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര. സ്റ്റേഡിയത്തില്‍ മത്സരത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും. നേരത്തെ കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരമാണ് ഏറെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി.