ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം ഇന്ന്; പരമ്പര ലക്ഷ്യമിട്ട്

Jaihind Webdesk
Monday, January 28, 2019

Team-India

ഇന്ത്യ- ന്യൂസീലന്‍ഡ് മൂന്നാം ഏകദിനം ഇന്ന് ബേ ഓവല്‍ സ്റ്റേഡിയത്തില്‍. അഞ്ച് ഏകദിനങ്ങളുടെ പരമ്പര 2-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ്ക്ക് ഇന്ന് ജയിച്ചാല്‍ പരമ്പരയും സ്വന്തമാകും.

ആദ്യ ഏകദിനം എട്ട് വിക്കറ്റിനും രണ്ടാം മത്സരം 90 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ടീമില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചനയെങ്കിലും സസ്‌പെന്‍ഷന്‍ മാറിയ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിലെത്തിയാല്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ പുറത്താകും.

രണ്ടാം ഏകദിനത്തിൽ കുൽദീപ് യാദവിന്‍റെ പന്തുകൾക്കു മുന്നിൽ ന്യൂസീലൻഡ് താരങ്ങളുടെ കൂട്ടത്തകർച്ചയ്ക്കും, ഇന്ത്യൻ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ്ങിനും സാക്ഷ്യം വഹിച്ച ബേ ഓവൽ സ്റ്റേഡിയം മൂന്നാം ഏകദിനത്തിനും വേദിയാകുമ്പോള്‍ പക്ഷേ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീണ്ടും എത്തുന്നത്.