പൃഥ്വിരാജിന് ആദായനികുതി നോട്ടീസ് ; പ്രതിഫലത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യം

Jaihind News Bureau
Saturday, April 5, 2025

നടന്‍ പൃഥ്വിരാജിന് ആദായനികുതി നോ്ട്ടീസ് . അഭിനയിച്ച സിനിമകളുടെ പ്രതിഫലത്തിന്റെ കാര്യത്തിലാണ് വ്യക്തത തേടിയത് എന്നറിയുന്നു. പ്രതിഫലത്തുകയില്‍ വ്യക്തമായ മറുപടി നല്‍കണമെന്നാണ് നടനും സംവിധായനും നിര്‍മ്മാതാവുമായ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് , കഴിഞ്ഞവര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി, ആദായ നികുതി അസ സ്‌മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്, ഈ മാസം മുപ്പതിനകം മറുപടി നല്‍കാനാണ് നിര്‍ദേശം, മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെതെന്നും അറിയുന്നു.

പൃഥ്വിരാജ് നേരത്തേ അഭിനയിച്ച ചില ചിത്രങ്ങളില്‍ നിന്ന് പ്രതിഫലം സ്വീകരിച്ചിരുന്നില്ല. പകരമായി നിര്‍മ്മാണത്തില്‍ സഹകരിക്കുകയായിരുന്നു. ഈ ഇനത്തി്ല്‍ കോടികള്‍ ആദായനികുതി വെട്ടിച്ചതായും കണ്ടെത്തിയെന്നാണ് വിവരം. ഇതിലാണ് വിശദീകരണം തേടിയിരിക്കുന്നത്

എമ്പുരാന്‍ വിവാദത്തിന് മുമ്പാണ് നോട്ടീസ് നല്‍കിയത് എന്നാണ് വിവരം. അതേ സമയം വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നുംചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടര്‍ച്ചയായാണ് ഇത്. ഗോകുലം ഗോപാലന്റെമൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍.

ഇന്നലെ ഗോപാലന്റെ മകന്‍ ബൈജു ഗോപാലനില്‍ നിന്നും വിവരങ്ങള്‍ തേടിയെന്നാണ് ED വൃത്തങ്ങള്‍ നല്‍കുന്ന സൂചന . കേരളത്തിലും തമിഴ്‌നാട്ടിലുമായി അഞ്ച് ഇടങ്ങളില്‍ ആയാണ് പരിശധന നടന്നത്. ഇന്നലെ കോഴിക്കോട്ടായിരുന്നഗോപാലനെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ചഋഉ രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു