പുലിപ്പേടിയില്‍ പാലക്കാട്; പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ വീടിനടുത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു

Jaihind Webdesk
Monday, January 10, 2022

 

പാലക്കാട് : പാലക്കാട് പപ്പാടിയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ വീടിന് സമീപം
വനംവകുപ്പ് കൂട് സ്ഥാപിച്ചു. കുഞ്ഞുങ്ങളെ കണ്ടെത്തിയ പൂട്ടിക്കിടക്കുന്ന വീട്ടിൽ ഇന്നലെ രാത്രിയാണ് കൂട് സ്ഥാപിച്ചത്. കൂടാതെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. കൂടിന് സമീപത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി.

അതേസമയം ജനവാസ മേഖലയിൽ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത് നാട്ടുകാരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. സമീപ പ്രദേശത്തു കാട്ടാനകളുടെ ശല്യവും രൂക്ഷമാണ്. കുഞ്ഞുങ്ങളുള്ളതിനാൽ പുലി സമീപത്ത് തന്നെയുണ്ടാകാനാണ് സാധ്യതയെന്ന് വനംവകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.

പുലിക്കുഞ്ഞുങ്ങളെ കൂട്ടിനകത്ത് വെച്ചാണു കൂട് സ്ഥാപിച്ചിരിക്കുന്നത്. ചെറിയ കുഞ്ഞുങ്ങളായതിനാൽ ശ്രുശ്രൂഷിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. താമസിയാതെ തന്നെ പുലി കൂട്ടിൽ കുടുങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.