ആഗോള സഹകരണ കോൺഗ്രസിൽ പങ്കെടുക്കാന്‍ കെ.മുരളീധരൻ ദുബായില്‍

Jaihind Webdesk
Thursday, October 25, 2018

കെപിസിസി തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗം ചെയർമാനായതിന് ശേഷം ആദ്യമായി ദുബായിൽ എത്തിയ കെ.മുരളീധരൻ എംഎൽഎയ്ക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി. ആഗോള സഹകരണ കോൺഗ്രസിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. കോൺഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇൻകാസിന്‍റെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. യുഎഇ  പ്രസിഡന്‍റ് മഹാദേവൻ വാഴശേരിയിൽ നേതൃത്വം നൽകി. കെ. മുരളീധരൻ നാളെ രാത്രിയിൽ കേരളത്തിലേക്ക് മടങ്ങും.