ഇന്‍കാസ് യുഎഇ – റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ചാര്‍ട്ടേര്‍ഡ് വിമാനം 215 യാത്രക്കാരുമായി തിരുവനന്തപുരത്തേയ്ക്ക്

Jaihind News Bureau
Sunday, June 14, 2020

ദുബായ് : റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനും ഇന്‍കാസ് യുഎഇയും സംയുക്തമായി ഒരുക്കിയ ചാര്‍ട്ടേര്‍ഡ് വിമാനം ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പറന്നുയര്‍ന്നു. 215 യാത്രക്കാരാണ് വിമാനത്തിലുള്ളത്. തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ സര്‍വീസ് കൂടിയായിരുന്നു ഇത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്‍കാസ് യുഎഇയുടെ പേരില്‍ പറന്നുയരുമെന്ന് റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍റെയും, ഇന്‍കാസ് റാസല്‍ഖൈമയുടെയും പ്രസിഡണ്ട് കൂടിയായ എസ് എ സലിം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 215 പേരാണ് ഈ സര്‍വീസില്‍ ഉള്ളത്. ഫ്‌ളൈ വിത്ത് ഇന്‍കാസ് എന്ന പദ്ധതിയുടെ ഭാഗമായാണ്, ഇത്തരത്തില്‍ ആശ്വാസകരമായ യാത്രാ സംവിധാനം ഒരുക്കിയത്. ഇന്‍കാസിന്‍റെ ഈ ജനകീയ സംരംഭത്തിന് തുടക്കംമുതലേ മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്.