ജാലിയന്‍ വാലാബാഗ് സ്മാരകനവീകരണം : രക്തസാക്ഷികളെ അവഹേളിച്ചു ; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, August 31, 2021

ന്യൂഡല്‍ഹി : ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ സ്മാരക നവീകരണപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രക്തസാക്ഷികളെ അവഹേളിച്ചുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രക്തസാക്ഷിത്വത്തിന്റെ വിലയറിയാത്തവര്‍ക്കേ രക്തസാക്ഷികളെ ഇങ്ങനെ അവഹേളിക്കാന്‍ കഴിയൂവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

സ്മാരകത്തിലെ നവീകരണപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിനെതിരെ വ്യാപകവിമര്‍ശനമാണുയരുന്നത്. സ്മാരകത്തിന്റെ തനിമ നഷ്ടപ്പെടുത്തിയെന്നും കോര്‍പ്പറേറ്റ് വല്‍ക്കരിച്ചുവെന്നും ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടി.