കൊവിഡ് രണ്ടാംതരംഗം : ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി ; കേരളത്തില്‍ 24 പേർ : ഐഎംഎ

Jaihind Webdesk
Saturday, June 12, 2021

ന്യൂഡല്‍ഹി : കൊവിഡ് രണ്ടാംതരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചത്, 111 പേര്‍. കേരളത്തില്‍ 24 ഡോക്ടര്‍മാര്‍ മരണപ്പെട്ടുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹി-109, ഉത്തര്‍പ്രദേശ്- 79, പശ്ചിമബംഗാള്‍-63, രാജസ്ഥാന്‍- 43 എന്നിങ്ങനെയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ മരിച്ച സംസ്ഥാനങ്ങള്‍. ഒരു ഡോക്ടര്‍ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഗോവ, ഉത്തരാഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു വീതം ഡോക്ടര്‍മാരും പഞ്ചാബില്‍ മൂന്നു ഡോക്ടര്‍മാരുമാണ് മരിച്ചത്.