ഭൂപ്രശ്നം : ഇടുക്കിയില്‍ യുഡിഎഫ്  ഹർത്താൽ തുടരുന്നു

Jaihind News Bureau
Friday, March 26, 2021

 

തൊടുപുഴ : ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിലും നിർമാണനിരോധനം ജില്ലയിൽ മുഴുവൻ ബാധകമാക്കിയതിലും പ്രതിഷേധിച്ചുള്ള യുഡിഎഫ്  ഹർത്താൽ ഇടുക്കി ജില്ലയിൽ തുടരുന്നു. ജില്ലയിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും വിവാദ ഉത്തരവുകളുടെ പകർപ്പുകൾ കത്തിച്ച് ഇന്ന് ഹർത്താൽ വിളംബരം ചെയ്യും. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും. വിവാഹം, മരണം മുതലായ അടിയന്തര ചടങ്ങുകളും വിവിധ തീർഥാടനങ്ങളും ഉത്സവങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.