ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്വേഷണം കൂടുതല്‍ അറസ്റ്റുകളിലേക്ക്?

Jaihind News Bureau
Friday, April 4, 2025

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട കേസില്‍ അന്വേഷണത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകാന്‍ സാധ്യത. കൂടുതല്‍ കണ്ണുകളിലേക്ക് അന്വേഷണം നീളുകയാണ്. അതേസമയം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ പ്രതി തസ്ലീമയ്ക്ക് കഞ്ചാവ് നല്‍കിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാനാണ് സാധ്യത. അന്വേഷണ സംഘത്തിന് ലഹരി സംഘത്തിലെ കൂടുതല്‍ പേരെ കുറിച്ച് വിവരം ലഭിച്ചതയാണ് സൂചന. ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ തസ്ലീമയ്ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയത് മറ്റൊരു സ്ത്രീയാണ്. ഇവര്‍ക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഇവരെ പ്രതി ചേര്‍ക്കും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചു. ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് മലയാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവമാണ് പിടിയിലായ തസ്ലിമ സുല്‍ത്താന. തിരക്കഥ വിവര്‍ത്തനമാണ് ഇവരുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. പ്രതികള്‍ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയത്. ലഹരി ഇടപാടുകള്‍ നടത്തിയ ഇവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.