യു. പ്രതിഭ എം.എല്‍.എയുടെ മുന്‍ ഭര്‍ത്താവ് ഹരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Monday, July 8, 2019

K.R Hari

കായംകുളം എം.എൽ.എ യു. പ്രതിഭയുടെ മുന്‍ ഭർത്താവിനെ നിലമ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ ചുങ്കത്തറയിലെ ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാവിലെ ഏറെ നേരമായിട്ടും ഹരിയെ വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെ.എസ്.ഇ.ബി ഓവര്‍സിയറാണ് കെ.ആര്‍ ഹരി.  ആത്മഹത്യയാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 2001 ഫെബ്രുവരി നാലിനാണ് യു പ്രതിഭയും ഹരിയും വിവാഹിതരായത്. കഴിഞ്ഞവര്‍ഷം ഇവര്‍ വിവാഹമോചനം നേടി ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ആലപ്പുഴ തകഴി സ്വദേശിയാണ് ഹരി.