വൈത്തിരിയിലെ യുവതിയുടെ മരണം : നിഷ്പക്ഷ അന്വേഷണം നടത്തി ദുരൂഹത നീക്കണം : പി.കെ ജയലക്ഷ്മി

Jaihind News Bureau
Wednesday, November 13, 2019

വൈത്തിരിയിലെ യുവതിയുടെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് മുൻ മന്ത്രി പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.  മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ സി പി എം നേതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. കേസ് ഒരിക്കലും അട്ടിമറിക്കപ്പെടാൻ പാടില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെങ്കിൽ രാഷ്ട്രീയസ്വാധീനമില്ലാത്ത സത്യസന്ധമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു