ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്‍ററിന് ഒടുവില്‍ ആന്തൂർ നഗരസഭയുടെ അനുമതി

Jaihind Webdesk
Tuesday, July 9, 2019

Kannur-Pravasi-death

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ കൺവെൻഷൻ സെന്‍ററിന് ആന്തൂർ നഗരസഭ സെക്രട്ടറി അനുമതി നൽകി. ഇന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നഗരസഭ സെക്രട്ടറി അനുമതി നൽകിയത്. ഒരു അപാകത ഒഴികെ ബാക്കി എല്ലാം പരിഹരിച്ചു.

വാട്ടർ ടാങ്ക് സംബന്ധിച്ച അപാകത പരിഹരിക്കാൻ സമയം ചോദിച്ചതിനെതുടര്‍ന്ന് ഇതു പരിശോധിച്ച് പ്രശ്നം പരിഹരിക്കാൻ 6 മാസത്തെ സമയം നൽകിയതിന് ശേഷമാണ് അനുമതി നൽകുന്നതിന് തീരുമാനിച്ചത്.