ദേശീയപാത 766ലെ യാത്രാ നിരോധനം: യുവജനക്കൂട്ടായ്മയുടെ നിരാഹാരസമരം 11-ആം ദിവസവും കൂടുതല്‍ ശക്തമായി തുടരുന്നു

Jaihind News Bureau
Saturday, October 5, 2019

ദേശീയപാത 766ലെ യാത്രാ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജനക്കൂട്ടായ്മ നടത്തുന്ന നിരാഹാരസമരം പതിനൊന്നാം ദിവസവും കൂടുതല്‍ ശക്തമായി തുടരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനു പിന്നാലെ നിരവധിപേരാണ് സമരത്തിന് പിന്തുണയുമായി സമരപ്പന്തലില്‍ എത്തുന്നത്. സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നാളെ ബഹുജനഐക്യദാര്‍ഡ്യ സംഗമം ബത്തേരിയില്‍ നടക്കും. ഇതുവരെ സമരത്തില്‍ നേരിട്ടെത്തി പങ്കെടുത്ത രണ്ട് ലക്ഷത്തില്‍പ്പരംപേരെ വീണ്ടും പങ്കെടുപ്പിച്ചാണ് ബഹുജനഐക്യദാര്‍ഡ്യസംഗമം നടക്കുക. കാര്യമായ ശ്രദ്ധ ലഭിക്കാതിരുന്ന സമരം കേരളം ഏറ്റെടുത്തതോടെ വയനാടിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് സമരസമിതി. സമരത്തിന് പിന്തുണയറിയിച്ച് ജില്ലയിലെ സ്വകാര്യബസുകൾ ഇന്ന് ഉച്ചവരെ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു.