അഞ്ചു മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റില്‍ മഹാരാഷ്ട്ര പൊലീസിന് സുപ്രീം കോടതി വിമർശനം. കേസ് അന്വേഷിക്കുന്ന പൂന അസിസ്റ്റന്റ് കമ്മീഷണർ നടത്തിയ വാർത്ത സമ്മേളനത്തിൽ സുപ്രീം കോടതിക്ക് എതിരെ തെറ്റായ സൂചനകൾ നൽകി എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ ഇത്തരം പരാമർശങ്ങൾ നടത്താൻ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്ട്ര പൊലീസിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ മാപ്പ് പറഞ്ഞു. അറസ്റ്റിൽ ആയ 5 മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സെപ്തംബര്‍ 12 വരെ തുടരും.