പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി

Jaihind Webdesk
Thursday, September 6, 2018

സ്വവർഗരതി നിയമ വിധേയമാക്കി സുപ്രീംകോടതിയുടെ ചരിത്രവിധി. ഐ പി സി 377 ാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് ഭരണഘടന ബെഞ്ച്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ വ്യത്യസ്ത വിധിന്യായങ്ങൾ ഉണ്ടായില്ല. പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ച സുപ്രീംകോടതി ലൈംഗികാവകാശം ഭയത്തോടെ ആകരുതെന്നും പ്രസ്താവിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.