വ്യോമസേന വിമാനപകടത്തിൽ മരിച്ച ഷരിന്‍റെ ഭൗതികദേഹം ജന്മനാട്ടിൽ എത്തിച്ചു

Jaihind Webdesk
Friday, June 21, 2019

അരുണാചൽ പ്രദേശിൽ വിമാനപകടത്തിൽ മരിച്ച വ്യോമസേന ഉദ്യോഗസ്ഥൻ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ഷരിന്‍റെ ഭൗതികദേഹം ജന്മനാടായ അഞ്ചരക്കണ്ടിയിൽ എത്തിച്ചു. രാവിലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ എയർപോർട്ടിൽ എത്തിച്ച ദൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങി. തുടർന്ന് വീടിന് സമീപത്തെ മുരിങ്ങേരി എൽ പി സ്‌കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നുറുകണക്കിന് ആളുകളാണ് ഭൗതികദേഹത്തിൽ ആദരാജ്ഞലി അർപ്പിക്കാനായി എത്തുന്നത്. പൊതു ദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

teevandi enkile ennodu para