സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും.
ഇന്നലെ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് മഴ ശക്തമായ സാഹചര്യത്തിലാണ് ഇന്ന് എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇന്ന് നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിയിട്ടുണ്ട്.
കനത്ത മഴയില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. 7 ജില്ലകളിലായി 11 പേര്‍ മരിച്ചു. മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. വിവിധ ജില്ലകളില്‍ നിന്ന് 13,000 ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മഴ നാളെ കൂടി തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.