കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെയും സംസ്‌കാരം ഹൈക്കോടതി തടഞ്ഞു

Jaihind News Bureau
Tuesday, November 5, 2019

അട്ടപ്പാടിയിൽ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ സംസ്‌കാരം ഹൈക്കോടതി തടഞ്ഞു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ മൃതദേഹങ്ങൾ സൂക്ഷിക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. വിഷയത്തിൽ പുകമാറ്റണമെന്നും കോടതി നിർദ്ദേശിച്ചു. കാർത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയുമാണ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അനുവദിക്കരുത് എന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സംസ്‌കാരം നടത്താനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.