വള്ളികുന്നത്ത് കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ പ്രാതലൂട്ട് പദ്ധതിയുടെ ചിലവിലേക്കായി തനിക്ക് ലഭിച്ച നോട്ടു മാലകൾ സമ്മാനിച്ചു കൊച്ചു നർത്തകി ചിപ്പി മോൾ. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ചിപ്പി മോൾ തന്റെ ചെറുപ്പം മുതൽ നൃത്തം ചെയ്ത് ലഭിക്കുന്ന തുക ആർ.സി.സിയിലടക്കം രോഗികളുടെ ചികിത്സയ്ക്കായി നൽകി ശ്രദ്ധേയയായിരുന്നു.
ലോക് ഡൗൺ കാരണം ഹോട്ടലുകൾ തുറക്കാതായതോടെ പട്ടിണിയിലായവർക്ക് പ്രഭാത ഭക്ഷണം എത്തിച്ച് നൽകുന്ന കെ.എസ്.യു വളളിക്കുന്നം മണ്ഡലം കമ്മിറ്റിയുടെ പ്രാതലൂട്ട് പദ്ധതിയിലേക്കാണ് ചിപ്പി മോൾ തുക നൽകിയത് . തന്റെ പിതാവിനോടൊപ്പം പ്രാതലൂട്ടിന്റെ പാചകപുരയിലെത്തിയാണ് ചിപ്പിമോൾ നോട്ട് മാല കൈമാറിയത് .
ജീവിത പരിമിതികൾ വകവയ്ക്കാതെ നൃത്തവേദികളിൽ നിന്ന് കിട്ടിയ സമ്മാനത്തുകകളാണ് ചിപ്പിമോള് പ്രാതലൂട്ടിന് നൽകിയതെന്ന് കെ എസ് യു ആലപ്പുഴ ജില്ലാ സെക്രട്ടറി സുഹൈൽ വള്ളിക്കുന്നം പറഞ്ഞു .
കെഎസ്യു പ്രവർത്തകരുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഉള്ള തന്റെ പിന്തുണയാണ് നോട്ടുമാല സമ്മാനിച്ചതിന് പിന്നിലെന്ന് ചിപ്പി മോൾ പറഞ്ഞു .