വോട്ടവകാശ നിഷേധം : കെ എസ് യു വും എം എസ് എഫും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കും

Jaihind News Bureau
Thursday, January 9, 2020

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കുമെന്ന് കെ എസ് യു വും എം എസ് എഫും വ്യക്തമാക്കി.  292 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ വോട്ടവകാശം നിഷേധിക്കുന്ന എസ് എഫ് ഐ യുടെയും ഇടതു സിന്‍റിക്കേറ്റിന്‍റെയും നടപടി അംഗീകരിക്കാൻ കഴിയില്ല. വിഷയം കോടതിയുടെ പരിഗണയിൽ ഉണ്ടാവുകയും നാളെ അന്തിമ വിധി വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു നടപടികളുമായി മുന്നോട്ടു പോകുന്നത് കോടതിയലക്ഷ്യമാണ് എന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ്‌ കെഎം അഭിജിത്തും എംഎസ് എഫ് സംസ്ഥാന പ്രസിഡന്‍റ്‌ മിസ്ഹബും കോഴിക്കോട് പറഞ്ഞു.