കരുതലിന്‍റെ കരസ്പർശം : ലോക്ഡൗണിനെത്തുടർന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലിൽ കുടുങ്ങിയ വിദ്യാർഥിനികൾക്ക് ഉമ്മൻചാണ്ടിയുടെ കൈത്താങ്ങ്; ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും, മറ്റ് അവശ്യ വസ്തുക്കളും ഉടൻ താമസ സ്ഥലത്ത് എത്തിച്ചു

ജയ്ഹിന്ദ് ടി.വി സംപ്രേക്ഷണം പെയ്യുന്ന കോവിഡ് 19 ബുദ്ധിമുട്ടുകളും ആശങ്കകളും പങ്ക് വെയ്ക്കാം എന്ന് പരിപാടി നിരവധി പേർക്ക് കൈതാങ്ങായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായാണ് പൊതുജനങ്ങൾ തങ്ങളുടെ ആശങ്കകൾ പങ്ക് വെച്ചത്. ഇതിന് നേതാക്കൾ ഉടൻ തന്നെ പരിഹാരം കാണുകയും ചെയ്തു. ലോക്ഡൗണിനെത്തുടർന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലിൽ കുടുങ്ങിയ വിദ്യാർഥിനികൾ സഹായത്തിനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ജയ്ഹിന്ദ് ടിവിയിലേക്ക് വിളിച്ചത് കുട്ടികൾക്ക് തുണയായി.

https://youtu.be/vF4qFBQPNQY

ഈ ഫോൺ വിളിയിലൂടെയാണ് കുട്ടികൾക്ക് സഹായ ഹസ്തം ലഭിച്ചത്. ഇവർക്ക് വേണ്ട എല്ലാ സഹായവും കോയമ്പത്തൂരിലെ താമസസ്ഥലത്ത് എത്തിച്ച് ഉമ്മൻചാണ്ടി അവർക്ക് കൈത്താങ്ങായി. കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ഒപ്ടോമെട്രി പരിശീലനത്തിന് എത്തിയ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 6 വിദ്യാർഥിനികളാണ് ലോക്ഡൗണിനെ തുടർന്ന് ഹോസ്റ്റലിൽ കുടുങ്ങിയത്. ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ ഏറെ ആശ്വാസമേകിയെന്ന് വിദ്യാർഥിനികളായ സജ്ന, മുഹ്സിന, ശാമിലി, മുഫീദ, അമൃത, മുഹ്സിന എന്നിവർ പറഞ്ഞു. കുട്ടികൾ നാട്ടിലെത്താനുള്ള ആവശ്യവും ഭക്ഷ്യ വസ്തുക്കളില്ലാത്തതും അറിയിച്ചതോടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും, മറ്റ് അവശ്യ വസ്തുക്കളും ഉടൻ താമസ സ്ഥലത്ത് എത്തിച്ചു.

ബുദ്ധിമുട്ടുകൾ ചുണ്ടിക്കാട്ടി, ഇത്തരത്തിലുള്ള നിരവധി ഫോൺ വിളികളാണ് നേതാക്കൾക്ക് എത്തിയത്. ഇതിന് അവർ പരിഹാരം ഉറപ്പാക്കുകയും ചെയ്തു.

Comments (0)
Add Comment