കാസർകോട് ജില്ലയിൽ ഉണ്ടായ കനത്ത മഴയിൽ വൻ കൃഷി നാശം. 12.16 കോടി രുപയുടെ കൃഷി നാശമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴ മൂലം ജില്ലയിൽ 12.16 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. 4114 കർഷകർക്കാണ് കൃഷി നാശം സംഭവിച്ചതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. 223.08 ഹെക്ടർ നെൽകൃഷിയും, 38 ഹെക്ടർ പച്ചക്കറി കൃഷിയും നശിച്ചു. 4902 കായ്ഫലമുള്ള തെങ്ങുക ളും, 42058 കുലച്ച ഏത്തവാഴ കൃഷിയും, 1959 കുരുമുളക് വള്ളിയും നശിച്ചിട്ടുണ്ട്.
പ്രിൻസിപ്പൽ കൃഷി ഓഫീസറും , കൃഷി ഓഫീസർമാരും, മറ്റ് ഉദ്യോഗസ്ഥരും പ്രധാനപ്പെട്ട കൃഷിസ്ഥലങ്ങൾ സന്ദർശിക്കുകയും കൃഷി നാശം വിലയിരുത്തുകയും ചെയ്തു. കൃഷി നാശത്തെ കുറിച്ചും കർഷകർക്ക് അടിയന്തിരമായി നൽകേണ്ട തുകയെക്കുറിച്ചും ഉള്ള റിപ്പോർട്ടുകൾ ജില്ലാ ഭരണകൂടത്തിനും, കൃഷി ഡയറക്ടർ മുഖേന സർക്കാരിലേക്കും നൽകി കഴിഞ്ഞു. എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.