തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

Jaihind Webdesk
Friday, May 10, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി.ഇത്തരം കേസുകളിൽ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

തൃശൂർ പൂരത്തിന്‍റെ തലേ ദിവസം ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിനാണ് തെച്ചിക്കോട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് ആനയെ എഴുന്നള്ളിക്കാൻ അനുമതി തേടിയാണ് ഉടമസ്ഥരായ തെച്ചിക്കോട്ട്കാവ് ദേവസ്വം ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ വിഷയത്തിൽ ഇടപെടാനാകില്ലെന്നും ഇത്തരം കേസുകളിൽ ജില്ലാ കളകടർ നേതൃത്വം കൊടുക്കുന്ന സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.ഇതോടെ തൃശൂർ ജില്ലാ കളക്ടർ എടുക്കുന്ന തീരുമാനമാണ് നിർണായകമാവുക.

അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂരിൽ ആനയുടമകളുടെ യോഗവും ചേരുന്നുണ്ട്.