ഹാത്രസ് കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം ; ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും

Jaihind News Bureau
Monday, October 5, 2020

 

ന്യൂഡല്‍ഹി: ഹാത്രസ് കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും.  സുപ്രീം കോടതി മേല്‍നോട്ടത്തില്‍ സിബിഐ-എസ്ഐറ്റി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് നാളെ പരിഗണിക്കുക. എസ്എ ബോബ്‍ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിചാരണ യുപിക്ക് പുറത്തേയ്ക്ക് മാറ്റണമെന്നും ആവശ്യമുണ്ട്.

അതിനിടെ ഹാത്രസ് കൂട്ടബലാത്സംഗക്കേസിലെ പ്രതിഷേധങ്ങളില്‍ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്ത് യു.പി പൊലീസ്. ജാതി കലാപം അഴിച്ചു വിടാൻ രാജ്യാന്തര തലത്തിൽ ഗൂഢാലോചനയെന്ന് പുതിയ എഫ്.ഐ.ആർ. വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നും പൊലീസ്. തിരിച്ചറിയാത്ത ആളുകൾക്കെതിരെയാണ് കേസ്. സർക്കാരിനെ അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും എഫ്.ഐ.ആറില്‍ പറയുന്നു.