വിദ്വേഷ പ്രസംഗം; മുന്‍കൂർ ജാമ്യം തേടി പി.സി ജോർജ് ഹൈക്കോടതിയില്‍

Jaihind Webdesk
Monday, May 23, 2022

 

കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്ന് പി.സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ താന്‍ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പിസി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു.