ഇടുക്കി ജില്ലയിൽ ഹർത്താൽ പൂർണ്ണം; തൊടുപുഴയിൽ യു.ഡി.എഫ് പ്രകടനം

Jaihind Webdesk
Monday, September 10, 2018

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ്സ് നേതൃത്വത്തിൽ നടക്കുന്ന ഭാരത് ബന്ദിന്‍റെ ഭാഗമായി യു.ഡി.എഫ് നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. പ്രതിഷേധയോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് പ്രവർത്തകർ പ്രകടനത്തിലും യോഗത്തിലും പങ്കെടുത്തു. ജനങ്ങൾ ഏറ്റെടുത്തതോടെ ഇടുക്കി ജില്ലയിൽ ഹർത്താൽ പൂർണ്ണമാണ്‌. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്. തോട്ടം മേഖലയിലും ഹർത്താൽ പൂർണ്ണമാണ്‌. ചെറുതോണി, അടിമാലി, മൂന്നാർ, മറയൂർ കട്ടപ്പന പീരുമേട്, കുമളി പ്രദേശങ്ങളിലും ഹർത്താൽ പൂർണ്ണമാണ്.