അമിത് ഷായുടെ യോഗയില്‍ മോഷണവും പിടിവലിയും; പായ അടിച്ചുമാറ്റാന്‍ അക്രമം (വീഡിയോ)

Jaihind Webdesk
Friday, June 21, 2019

അന്താരാഷ്ട്ര യോഗ ദിനത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ മാറ്റ് അടിച്ചുമാറ്റാന്‍ പ്രവര്‍ത്തകരുടെ അക്രമവും ഉന്തും തള്ളും. ഹരിയാന റോത്തക്കില്‍ നടന്ന യോഗദിനാചരണത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമിത് ഷായോടൊപ്പം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും ഈ പരിപാടില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത പരിപാടിയില്‍ യോഗാഭ്യാസത്തിന് ഉപയോഗിക്കുന്ന യോഗമാറ്റിന് (പായ)വേണ്ടി ചിലര്‍ പിടിവലി നടത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വാക്പോരും കയ്യാങ്കളിയുടെ വക്കോളമെത്തുന്ന അന്തരീക്ഷവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.